അനുഭവങ്ങളും ശക്തിയും പ്രതീക്ഷയും പരസ്പരം പങ്കുവയ്ക്കുന്നതിലൂടെ തങ്ങളുടെ പൊതുപ്രശ്നമായ മദ്യാസക്തി പരിഹരിക്കുകയും മറ്റുള്ളവരെ അതില്‍ നിന്ന് മോചിത രാകാന്‍ സഹായിക്കുകയും ചെയ്യുന്നവരുടെ ഒരു കൂട്ടായ്മയാണ് ആല്‍ക്കഹോളിക്സ് അനോനിമസ്.
മദ്യപാനം നിര്‍ത്തണമെന്ന ആഗ്രഹം മാത്രമാണ് എ.എ. അംഗത്വത്തിനുള്ള ഒരേയൊരു യോഗ്യത. ഫീസോ മറ്റ് ബാധ്യതകളോ ഇല്ല ഞങ്ങള്‍ ഞങ്ങളുടെ തന്നെ സംഭാവനകളിലൂടെ സ്വയംപര്യാപ്തരാണ്. എ.എ. ഏതെങ്കിലും വിഭാഗം, സമുദായം, രാഷ്ട്രീയം, സംഘടന, സ്ഥാപനം എന്നിവയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നില്ല ഒരു വിവാദത്തിലും ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല ഏതെങ്കിലും കാരണങ്ങളെ അനുകൂലിക്കുന്നുമില്ല പ്രതികൂലിക്കുന്നുമില്ല. ഞങ്ങളുടെ പ്രാഥമികമായ ഉദ്ദേശ്യം സുബോധാവസ്ഥ നിലനിര്‍ത്തുകയും മറ്റ് മദ്യാസക്തരെ സുബോധാവസ്ഥയ്ക്കായി സഹായിക്കുകയും ചെയ്യുക എന്നതാണ്.
മദ്യാസക്തിയില്‍നിന്നും അതിന്റെ പരിണിതഫലങ്ങളില്‍നിന്നും മോചനത്തിനായി നിര്‍ദ്ദേ ശിക്കപ്പെട്ട രൂപരേഘയാണ് പന്ത്രണ്ട് പടി പ്രോഗ്രാം. എ.എ.യുടെ പന്ത്രണ്ട് പടികള്‍ ആത്മീയ സ്വഭാവമുള്ള ഒരു കൂട്ടം തത്വങ്ങളാണ്. അത് ഒരു ജീവിതരീതിയായി പരിശീലിക്കുകയാണെങ്കില്‍, മദ്യപിക്കുവാനുള്ള അഭിനിവേശത്തെ പുറന്തള്ളുവാനും, അമിതമദ്യപാനം കൊണ്ട് ദുരിതമനുഭവിക്കുന്നവരെ ആനന്ദകരവും പ്രയോജനകരവുമായ ഒരു ജീവിതം നയിക്കുന്ന തിന് പ്രാപ്തരാക്കുവാനും കഴിയുന്നു.
എ.എ.യുടെ ഗ്രൂപ്പുകള്‍, അംഗങ്ങള്‍, ആഗോള കൂട്ടായ്മകള്‍, പൊതുസമൂഹം എന്നിവ തമ്മിലുള്ള ബന്ധത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ് പന്ത്രണ്ട് പാരമ്പര്യങ്ങള്‍. സാമ്പത്തികം, പൊതുജനസമ്പര്‍ക്കനയം, സംഭാവനകള്‍, ഉദ്ദേശ്യങ്ങള്‍, അനാമധേയത്വം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പന്ത്രണ്ട് പാരമ്പര്യങ്ങള്‍ വ്യക്തത നല്‍കുന്നു.
എ.എ.യുടെ ആദ്യകാല ചരിത്രത്തിലൂടെയും അനുഭവങ്ങളിലൂടെയും ഉയര്‍ന്നുവന്ന ലോക സേവനഘടനയുടെ വ്യാഖ്യാനമാണ് പന്ത്രണ്ട് ആശയങ്ങള്‍.
ഏകദേശം 3000 ത്തില്‍പരം അംഗങ്ങളുമായി 400-ല്‍ അധികം ഗ്രൂപ്പുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ ദിവസങ്ങളിലും കേരളത്തില്‍ ഉടനീളം റിക്കവറി മീറ്റിംഗുകളും നടക്കുന്നു.
എ.എ. പ്രോഗ്രാം സംബന്ധമായ എല്ലാ സാഹിത്യങ്ങളും ഇന്‍റര്‍ഗ്രൂപ്പുകളില്‍ നിന്നും ലഭ്യമാണ്.
Alcoholics Anonymous is a fellowship of men and women who share their experience, strength and hope with each other that they may solve their common problem and help others to recover from alcoholism.
The only requirement for membership is a desire to stop drinking. There are no dues or fees for AA membership; we are self-supporting through our own contributions. AA is not allied with any sect, denomination, politics, organization or institution; does not wish to engage in any controversy; neither endorses nor opposes any causes. Our primary purpose is to stay sober and help other alcoholics to achieve sobriety.
AA is an International Fellowship of more than 2 million recovering alcoholics throughout the world. In India, there are about 40,000 members. They meet in over 1,500 local meetings spread around the country.
AA is nonprofessional – it doesn’t have clinics, doctors, counsellors or psychologists. All members are themselves recovering from alcoholism. There is no central authority controlling how AA groups operate. It is up to the members of each group to decide what they do. However, the AA program of recovery has proved to be so successful that almost every group follows it in very similar ways.
മദ്യത്തില്‍നിന്നും മാറിനില്‍ക്കുന്ന ഒരു മദ്യാസക്തന്, അനിയന്ത്രിതമായ മദ്യപാനംമൂലം ദുരിതമനുഭവിക്കുന്ന മറ്റൊരു മദ്യപാനിയിലേക്ക് എത്തിച്ചേരുന്നതിനും അയാളെ സഹായിക്കുന്നതിനും ഉള്ള അസാധാരണമായ പ്രാപ്തി കൈവരിക്കുന്നു എന്ന വസ്തുതയാണ് എ.എ. പ്രോഗ്രാമിന്‍റെ പ്രസക്ത വിജയമായി കാണപ്പെടുന്നത്.
ചുരുക്കത്തില്‍, മോചനം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു മദ്യാസക്തന്‍,ദുരിതപൂര്‍ണ്ണമായ തന്റെ മദ്യപാന കാലഘട്ടത്തിന്റെയും തുടര്‍ന്ന് എ.എ.യിലൂടെ സുബോധം കൈവരിച്ചതിന്റെയും അനുഭവങ്ങള്‍ പങ്കു വയ്ക്കുകയും, നവാഗതനെ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുമ്പോള്‍ എ.എ. പ്രോഗ്രാം പ്രവര്‍ത്തിക്കുന്നു.
കൂട്ടായ്മയിലെ ആദ്യകാല അംഗങ്ങള്‍ തങ്ങളുടെ മോചനത്തിനായി പ്രാവര്‍ത്തികമാക്കിയ പന്ത്രണ്ട് പടികളില്‍, വ്യക്തിഗത മോചനത്തിന് നിര്‍ദ്ദേശിക്കപ്പെട്ട പ്രോഗ്രാമിന്റെ കാതല്‍ അടങ്ങിയിരിക്കുന്നു.
നവാഗതര്‍ക്ക് ഈ പന്ത്രണ്ട് പടികള്‍ പരിശീലിക്കുന്നതിന് വിമുഖതയാണെങ്കിലോ അല്ലെങ്കില്‍ കഴിയുന്നില്ലെങ്കിലോ, ഇവ മുഴുവനായും അംഗീകരിക്കുന്നതിനോ പിന്തുടരുന്നതിനോ ആവശ്യപ്പെടുന്നില്ല.
സാധാരണഗതിയില്‍ അവരോട് ഒരു തുറന്ന മനഃസ്ഥിതി കാത്തുസൂക്ഷിക്കുവാനും,മോചനം പ്രാപിച്ചുകൊണ്ടിരിക്കുന്ന മദ്യാസക്തര്‍ അവരുടെ സുബോധം കൈവരിക്കുന്നതിനായി സ്വീകരിച്ച വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന മീറ്റിംഗുകളില്‍ പങ്കെടുക്കുവാനും, എ.എ. പ്രോഗ്രാം വിവരിക്കുന്നതും വ്യാഖ്യാനിക്കുന്നതുമായ എ.എ. സാഹിത്യങ്ങള്‍ വായിക്കുവാനും ആവശ്യപ്പെടുന്നു.
The relative success of the A.A. programme seems to be due to the fact that an alcoholic who no longer drinks has an exceptional faculty for “reaching” and helping an uncontrolled drinker.
In simplest form, the A.A. programme operates when a recovered alcoholic passes along the story of his or her own problem drinking, describes the sobriety he or she has found in A.A., and invites the newcomer to join the informal Fellowship.
The heart of the suggested programme of personal recovery is contained in Twelve Steps describing the experience of the earliest members of the Society:
Newcomers are not asked to accept or follow these Twelve Steps in their entirety if they feel unwilling or unable to do so.
They will usually be asked to keep an open mind, to attend meetings at which recovered alcoholics describe their personal experiences in achieving sobriety, and to read A.A. literature describing and interpreting the A.A. programme.
കേരളത്തില്‍ 1960 കാലഘട്ടങ്ങളില്‍തന്നെ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എ.എ.യുടെ ഒറ്റപ്പെട്ട സാന്നിദ്ധ്യങ്ങള്‍ ഉണ്ടായിരുന്നു എന്നതിന് കേട്ടറിവുകളുണ്ട്.
അമേരിക്കയില്‍ ഡോക്ടറായിരുന്ന കൂത്താട്ടുകുളം സ്വദേശി ഡോ. എബ്രഹാം എന്ന നോണ്‍ ആല്‍ക്കഹോളിക് എ.എ.യുടെ സന്ദേശം, എറണാകുളം ജില്ലയിലെ പരേതനായ ജോയിക്കുട്ടിക്ക് 1973 നവംബര്‍ 20ന് പകര്‍ന്നുകൊടുത്തു. 2004-ല്‍ മരിക്കുന്നതുവരെ അദ്ദേഹം സുബോധാവാനായി തുടര്‍ന്നു. ജോയിക്കുട്ടിയെ തുടര്‍ന്ന് പരേതനായ ജോഷ്വ, പോള്‍ കുമ്പളങ്ങി, ഡോ. ജോസ് എന്നിവര്‍ പിന്നീട് എ.എ.യുടെ സജീവതയായി മാറി.
1981-ല്‍ മദ്രാസില്‍ എ.എ. ഗ്രൂപ്പ് ആരംഭിച്ചപ്പോള്‍ത്തന്നെ കേരളത്തില്‍ വരാപ്പുഴ ആര്‍ച്ച് ഡയോസിസ് ക്ലബ്ബില്‍ എറണാകുളത്തും ഒരു എ.എ. ഗ്രൂപ്പ് ആരംഭിച്ചു. 1982-ല്‍ നടന്ന മദ്രാസ് എ.എ.യുടെ ഒന്നാം വാര്‍ഷികത്തില്‍ കേരളത്തില്‍നിന്നും ജോഷ്വ, രവി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നതായി മദ്രാസിലെ പഴമക്കാരനായ വാസു ഓർമ്മിക്കുന്നു.
1983-ല്‍ എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ ജോഷ്വയുടെ നേതൃത്വത്തില്‍ മറ്റൊരു എ.എ. മീറ്റിംഗ് ആരംഭിച്ചു. 1984-ല്‍ കാഞ്ഞിരപ്പിള്ളിയില്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളെയും ഒത്തു ചേര്‍ത്ത് പരേതനായ ഫാ. ജോര്‍ജ്ജ് കോലത്ത് നടത്തിയ എ.എ.യുടെ സന്ദേശം നല്‍കലാണ് ആ പ്രദേശത്തെ എ.എ.പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്.
1987 കാലഘട്ടത്തില്‍ പാലാ ഭാഗത്ത് എ.എ. പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര, പിന്നീട് ഫാ. കോലത്തിനു ശേഷം 1989-ല്‍ ട്രാഡയിലൂടെ എ.എ. പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ആദ്യനാളുകളില്‍ മദ്രാസിലെ വാസുവും വെങ്കട്ടും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.
1987 കാലഘട്ടത്തില്‍തന്നെ വടക്കന്‍ കേരളത്തില്‍ വയനാട് മാനന്തവാടിയില്‍ (വിന്‍സന്‍റ്ഗിരി ചികിത്സാലയത്തില്‍) വിക്ടറി എ.എ. ഗ്രൂപ്പ് എന്നപേരില്‍ എ.എ. പ്രവര്‍ത്തനങ്ങള്‍ക്ക് സിസ്റ്റര്‍ സെലിന്‍ നേതൃത്വം നല്‍കി.
കേരളത്തിലെ എ.എ.യുടെ സജീവതയുടെ തെളിവാണ് 1989 ഏപ്രിൽ 21 മുതൽ 23 വരെ കൊച്ചിയില്‍വച്ച് നടന്ന അഞ്ചാമത് ജി.എസ്.ഒ കോണ്‍ഫറന്‍സ്. ജോയിക്കുട്ടി, ജോഷ്വ, ഉണ്ണികൃഷ്ണന്‍, മോഹന്‍ദാസ് തുടങ്ങിയ എ.എ. അംഗങ്ങളാണ് ഇതിന് നേതൃത്വം നല്‍കിയത്. പിന്നീട് 1995 ഡിസംബർ 1 മുതൽ 3 വരെ എറണാകുളത്ത് വെച്ച് 16-ാമത് ജി.എസ്.ഒ കോണ്ഫറൻസും, 1998 ഡിസംബർ 11, 12 തീയ്യതികളിൽ വയനാട് കല്പറ്റ വെച്ച് 22-ാമത് ജി.എസ്.ഒ കോണ്ഫറൻസും 2003 മെയ് 16, 17 തീയ്യതികളിൽ കോഴിക്കോട്ട് വെച്ച് 31-ാമത് ജി.എസ്.ഒ കോണ്‍ഫറന്‍സ് നടക്കുകയുണ്ടായി.
1987 മുതല്‍ 1992 വരെ ശ്രീ. വാസു (മദ്രാസ്) തമിഴ്നാടിന്റെയും കേരളത്തിന്റെയും സംയുക്ത ക്ലാസ്സ് ബി ട്രസ്റ്റിയായിരുന്നു. തുടര്‍ന്ന് 1992 മുതല്‍ 1997 വരെ ശ്രീ. വെങ്കട്ട് (മദ്രാസ്) സയുക്ത ക്ലാസ്സ് ബി ട്രസ്റ്റിയായി. കേരളത്തിലെ എ.എ.യുടെ വളര്‍ച്ചയ്ക്ക് ആല്‍ക്കഹോളിക്സ് അനോനിമസ് ക്ലാസ്സ് ബി ട്രസ്റ്റിമാരായിരുന്ന വാസുവിന്റെയും വെങ്കട്ടിന്റെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണ്. അതേസമയംതന്നെ, സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര എ.എ.യുടെ ക്ലാസ്സ് എ നോണ്‍ആല്‍ക്കഹോളിക് ട്രസ്റ്റിയായിരുന്നു എന്ന് അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞു.
1991-ല്‍ കോഴിക്കോട് നിലവില്‍വന്ന സുരക്ഷ ആശുപത്രിയില്‍ എ.എ.യുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സുരക്ഷ ആശുപത്രിയുടെ ഡയറക്ടറായിരുന്ന ശ്രീ. ഹാഫിസ് മുഹമ്മദ് ഇതിനായി കനത്ത സംഭാവനകള്‍ നല്‍കി. പില്‍കാലത്ത് അദ്ദേഹം എ.എ.യുടെ നോണ്‍ആല്‍ക്കഹോളിക് ക്ലാസ്സ് എ ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചു.
തിരുവമ്പാടിയിലെ രാജു മാത്യു, മാനന്തവാടിയിലെ പരേതനായ സണ്ണി കുടക്കച്ചിറ, പുല്‍പ്പള്ളിയിലെ പി.യു. ജോസഫ് എന്നിവര്‍ കോഴിക്കോടുള്ള പരേതനായ ടി.കെ. രവീന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ച്ച പിന്നീട് വടക്കന്‍ കേരളത്തിലെ എ.എ.യുടെ ചരിത്രത്തിന്റെ ഭാഗമായി മാറി.
കോഴിക്കോട് സുരക്ഷ ആശുപത്രിയില്‍ 1992-ല്‍ ഒരു എ.എ. ഗ്രൂപ്പ് പിറന്നു. തുടര്‍ന്ന് ബേപ്പൂരിലും തിരുവമ്പാടിയിലും എ.എ. ഗ്രൂപ്പുകള്‍ ആരംഭിച്ചു.
ഇന്ന് കേരളത്തില്‍ 14 ജില്ലകളിലായി 400 ഓളം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു.
© 2026 AA Kerala. All rights reserved | Design by aaKerala.org